‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്
Advertisement

Advertisement

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ മുൻനിര തൊഴിൽ പദ്ധതികളിലൊന്നായ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി കെ-ഡിസ്കും കുടുംബശ്രീയും തമ്മിലുള്ള പങ്കാളിത്തം പൂർണ്ണമായും അവസാനിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
Advertisement

പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന കമ്മ്യൂണിറ്റി അംബാസഡർമാർ, ജില്ലാതല പ്രോഗ്രാം മാനേജർമാർ എന്നിവരുടെ സേവനം നിർത്തിവെക്കാൻ ഉത്തരവിൽ വ്യക്തമാക്കുന്നു. അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണവും അവർക്കുള്ള നൈപുണ്യ പരിശീലന ചുമതലയുമായിരുന്നു ഇതുവരെ കുടുംബശ്രീ നിർവ്വഹിച്ചിരുന്നത്.
ഓഗസ്റ്റ് 31 മുതൽ കുടുംബശ്രീയുടെ സേവനം ഈ പദ്ധതിയിൽ ഇനി ലഭ്യമാകില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഘടനാപരമായ ഈ പൊളിച്ചെഴുത്തെന്നാണ് സൂചന.
Advertisement

Advertisement

Advertisement







