മൈസൂർ പാക്ക് ഇനി മൈസൂർ ശ്രീ; പേരിൽപോലും പാക്കിസ്താൻ വേണ്ടെന്ന് ബേക്കറി ഉടമ

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൈസൂർ പാക്കിന്റേത് അടക്കം നിരവധി മധുരപലഹാരങ്ങളുടേ പേര് മാറ്റി രാജസ്ഥാനിലെ ജയ്പൂരിലെ ബേക്കറി. പേരിനൊപ്പം ‘പാക്’ എന്ന് വരുന്ന പലഹാരങ്ങളുടെ പേരിലാണ് മാറ്റം വരുത്തിയതെന്ന് കടയുടമ പറയുന്നു. പകരം ‘ശ്രീ’ എന്നാണ് ചേർത്തിരിക്കുന്നത്.
ഇനി മുതൽ ‘മോട്ടി പാക്ക്’ എന്നത് ‘മോട്ടി ശ്രീ’യും ‘ഗോണ്ട് പാക്ക്’ എന്നത് ‘ഗോണ്ട് ശ്രീ’യും ആയിരിക്കും. മധുര പ്രേമികളുടെ ഇഷ്ട വിഭവമായ ‘മൈസൂർ പാക്ക്’ ഇനി മുതൽ ‘മൈസൂർ ശ്രീ’ എന്ന പേരിലാവും ബേക്കറിയിൽ വിൽക്കുക.
മധുര പലഹാരങ്ങളുടെ പേരിനൊപ്പമുള്ള പാക് എന്ന വാക്കിന് പാക്കിസ്താനുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് ബേക്കറി ഉടമയുടെ ഇടപെടൽ. കന്നടയിൽ മധുരം എന്നാണ് പാക് എന്ന വാക്കിന്റെ അർത്ഥം. ജമ്മുകശ്മീരിലെ പഹൽഗാമം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പേരുമാറ്റം.

Top News from last week.

Latest News

More from this section