*ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ഫിലിം മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു*

 

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ രാജ്യത്തെ പൗരന്മാരില്‍ നിന്ന് ഓണ്‍ലൈനായി എന്‍ട്രികള്‍ ക്ഷണിച്ചു. മനുഷ്യാവകാശം സംബന്ധിച്ച് ഇഗ്ലീഷ്, ഹിന്ദി, ഏതെങ്കിലും ഇന്ത്യന്‍ ഭാഷ എന്നിവയിൽ നിർമ്മിച്ച ഹ്രസ്വചിത്രങ്ങള്‍ ഇംഗ്ലീഷ് ഉപശീര്‍ഷകങ്ങളോടെ വേണം അയക്കേണ്ടത്. ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മുതല്‍ പത്ത് മിനിറ്റുവരെ ആയിരിക്കണം. എന്‍ട്രികള്‍ ഗൂഗിള്‍ ഡ്രൈവ് ഉപയോഗിച്ച് ജൂണ്‍ 30 നകം nhrcshortfilm@gmail.com എന്ന ഇമെയിൽ വിലാസത്തില്‍അയക്കണം. കൂടുതല്‍ വിവരങ്ങള്‍ https://nhrc.nic.in എന്ന വെബ്സൈറ്റിലും https://nhrc.nic.in/flipbook/files/255 എന്ന ലിങ്കിലും ലഭിക്കും.

Top News from last week.