നവീൻ ബാബുവിന്റെ മരണം: കുറ്റപത്രത്തിൽ 13 പിഴവുകളെന്ന് ഭാര്യ മഞ്ജുഷയുടെ ഹർജി, വിചാരണകോടതി ഇന്ന് പരി?ഗണിക്കും

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കണ്ണൂരിലെ വിചാരണ കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. പ്രതി, ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നും പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജ കേസ് നിർമ്മിക്കാൻ ശ്രമിച്ചു എന്നുമാണ് പ്രധാന ആരോപണം. ശരിയായ അന്വേഷണം നടത്തിയാൽ വ്യാജ ആരോപണം തെളിയിക്കാൻ കഴിയുമെന്നും ഹർജിയിൽ പറയുന്നു. അന്വേഷണ പുരോഗതി ഉൾപ്പെടെ പ്രോസിക്യുഷൻ ഇന്ന് കോടതിയെ അറിയിക്കും.

Top News from last week.

Latest News

More from this section