നവോദയ; ഒമ്പത്/പ്ലസ് വൺ ക്ലാസ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനം


2027-28 അദ്ധ്യയന വർഷത്തിൽ ഒമ്പത്/പ്ലസ് വൺ ക്ലാസ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് കണ്ണൂർ ചെണ്ടയാട് പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയം അപേക്ഷ ക്ഷണിച്ചു.
ഒൻപതാം ക്ലാസ്സിലേക്കുള്ള അപേക്ഷകർ 01.05.2012 നും 31.07.2014 നും ഇടയിൽ ജനിച്ചവരും ഈ അദ്ധ്യയന വർഷത്തിൽ കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നവരും കണ്ണൂർ ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് https://cbseitms.nic.in/2026/nvsix_9/
പതിനൊന്നാം ക്ലാസ്സിലേക്കുള്ള അപേക്ഷകർ 01.06.2010 നും 31.07.2012 നും ഇടയിൽ ജനിച്ചവരും ഈ അദ്ധ്യയന വർഷത്തിൽ കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നവരും കണ്ണൂർ ജില്ലയിലെ സ്ഥിര താമസക്കാരു മാവണം.അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് https://cbseitms.nic.in/2026/nvsxi_11/
അപേക്ഷകൾ ഓൺലൈനായി സമർപ്പികണം . അവസാന തീയതി ഈ മാസം 30. പരീക്ഷ തീയതി അടുത്ത വർഷം ഏപ്രിൽ 10. ഫോൺ : 04902962965





