നൃത്താവസാനം വിതുമ്പി കരഞ്ഞ് നവ്യ; അരികിലേക്ക് ഓടിയെത്തി പൊട്ടിക്കരഞ്ഞ് ഒരു മുത്തശ്ശി; ഹൃദ്യം വീഡിയോ

മലയാളത്തിന്റെ പ്രിയതാരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നവ്യ ഇന്നും അഭിനയ രംഗത്ത് സജീവമാണ്. അതോടൊപ്പം തന്നെ ക്ലാസിക് നൃത്തവും ജീവിതസഹചാരിയായി നവ്യ കൊണ്ടു പോകുന്നുണ്ട്. തന്റെ പ്രോഗ്രാമിന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ നവ്യയുടെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

ഗുരുവായൂർ ഉത്സവത്തോട് അനുബന്ധിച്ച് ആയിരുന്നു നവ്യ നായരുടെ നൃത്ത പരിപാടി. ഗുരുവായൂരപ്പനെ സ്തുതിച്ച് കൊണ്ടുള്ള ഗാനത്തിന് ചുവടുവച്ച നവ്യ അവസാനമെത്തിയപ്പോൾ വികാരാധീനയായി കണ്ണീർ പൊഴിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ ഒരു മുത്തശ്ശി സ്റ്റേജിന് അടുത്തേക്ക് വന്ന് നവ്യയെ വിളിക്കുന്നുണ്ട്. ഒപ്പം പൊട്ടിക്കരയുന്നുമുണ്ട് ആ മുത്തശ്ശി. സെക്യൂരിറ്റി ഇവരെ മാറ്റാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവിൽ നവ്യ മുത്തശ്ശിയുടെ അടുത്തെത്തിയതും അവർ കയ്യിൽ പിടിച്ച് ചുംബിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ സൈബറിടത്തിൽ ഏറെ വൈറലായി കഴിഞ്ഞു.

Top News from last week.

Latest News

More from this section