ചിരഞ്ജീവിയുടെ നായികയായി വീണ്ടും നയൻതാരയെത്തുന്നത് വാർത്താ പ്രാധാന്യം നേടിയിരുന്നു. അനിൽ രവിപുഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തിൽ നായികയാകാൻ നയൻതാര 18 കോടി ആവശ്യപ്പെട്ടതിനാൽ ചിത്രത്തിലേക്ക് മറ്റ് നായികമാരെ പരിഗണിക്കാൻ നിർമാതാക്കൾ ആലോചിക്കുന്നുവെന്ന് നേരത്തെ ഗോസിപ്പുകളുമുണ്ടായിരുന്നു. എന്നാൽ നയൻതാര ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിൽ നായികയായി എത്തി. മാത്രവുമല്ല പ്രതിഫലം വളരെ കുറച്ചാണ് താരം ചിരഞ്ജീവിയുടെ നായികയാകാൻ തയ്യാറായത് എന്നതാണ് സിനിമാവൃത്തങ്ങളെ അമ്പരപ്പിക്കുന്നത്. വെറും ആറ് കോടി മാത്രമാണ് താരം പ്രതിഫലമായി ആവശ്യപ്പെട്ടത് എന്ന് അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
കഥാപാത്രം ഇഷ്ടമായതിനാണ് താരം പ്രതിഫലം കുറയ്ക്കാൻ തയ്യാറായത്. മാത്രവുമല്ല യുവ കഥാപാത്രമായി ഒരിടവേളയ്ക്ക് ശേഷമാണ് താരത്തിന് അവസരം ലഭിക്കുന്നത്. കുറച്ച് സ്‌ക്രീൻ ടൈം മാത്രമേയുള്ളൂ. അനിൽ രവിപുഡി എന്ന ഹിറ്റ്‌മേക്കറുടെ ചിത്രത്തിൽ ആയതിനാലാണ് നയൻതാര പ്രതിഫലം കുറയ്ക്കാൻ തയ്യാറായത് എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നയൻതാര നായികയായി അവസാനമെത്തിയ ചിത്രം ഒടിടിയിലൂടെ ഡയറക്ട് റിലീസായിരുന്നു. ടെസ്റ്റ് എന്ന സിനിമയാണ് നയൻതാരയുടേതായെത്തിയത്. നയൻതാരയ്‌ക്കൊപ്പം, മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് ചിത്രത്തിൽ അണിനിരന്നത്. വൈ നോട്ട് പ്രൊഡക്ഷൻ മേധാവിയായ നിർമ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്തമാണ് ചിത്രമാണ് ടെസ്റ്റ്.
നയൻതാരയുടേതായി രക്കായി സിനിമയും ചിത്രീകരിക്കുന്നുണ്ട്. സെന്തിൽ നള്ളസാമി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും വലിയ തുകയാണെന്നാണ് റിപ്പോർട്ട്. ഗൗതം രാജേന്ദ്രനാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഗോവിന്ദ് വാസന്തയാണ് സംഗീതം നിർവഹിക്കുന്നത്. കലാസംവിധാനം എ രാജേഷ് നിർവഹിക്കുന്നു. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ അനു വർദ്ധൻ, ഏകൻ ഏകാംബരം, സ്റ്റണ്ട് ഡയറക്ടർ സ്റ്റണ്ണർ സാം, കോസ്റ്റ്യൂമർ രാജൻ, മേക്കപ്പ് പ്രകാശ്, വിഎഫ്എക്‌സ് സൂപർവൈസർ മോനീഷ്, വിഎഫ്എക്‌സ് ഹോക്‌സ് ഫോക്കസ്, ഓഡിയോഗ്രങി സുരെൻ ജി, സഹ സംവിധാനം ആർ മുരുദേശൻ, ജ്ഞാനരാജ്, ഹരി ഗോവിന്ദ്, ഗോകുൽ വേലുസാമി, മഹിരാജ്, ജെയസൂര്യൻ, ബാല വെൽസെൻ എന്നിവരുമാണ്. തെന്നിന്ത്യയുടെ നയൻതാരയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ശ്രദ്ധയാകർഷിച്ചിരുന്നു.






