ആര്യവേപ്പിൽ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി വൈറൽ ഗുണങ്ങളുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് ഫ്രോണ്ടിയേഴ്സ് ഇൻ ഫാർമക്കോളജി പറയുന്നു. ആന്റിമൈക്രോബയൽ ഘടകങ്ങൾക്ക് രോഗാണുക്കളെയും ബാക്ടീരിയകളെയും ചെറുക്കാനുള്ള കഴിവുണ്ട്. അതുവഴി ചർമ്മ അണുബാധയ്ക്കുള്ള സാധ്യത ഫലപ്രദമായി കുറയ്ക്കുന്നു. ചർമ്മത്തിലെ തിണർപ്പ് മാറ്റാനും മികച്ചതാണ് ആര്യവേപ്പ്. ആര്യവേപ്പ് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തെ വ്യക്തവും ഊർജ്ജസ്വലവുമായി നിലനിർത്താൻ സഹായിക്കും. പ്രത്യേകിച്ച് മഴക്കാലത്ത്.
തുളസിയിലും ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് വിവിധ ചർമ്മ പ്രശ്‌നങ്ങൾ കുറയ്ക്കുന്നു. തുളസി രോഗാണുക്കൾക്കും ബാക്ടീരിയകൾക്കുമെതിരെ പ്രവർത്തിക്കുന്നു.
ഈ രണ്ട് ഔഷധസസ്യങ്ങളും ചർമ്മത്തിന് ഏറെ ഗുണമുള്ളതാണ്. നിങ്ങളുടെ തിരഞ്ഞെടുപ്പ് ചർമ്മ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കും. അണുബാധകളെ പരിഹരിക്കുന്നതിൽ ആര്യവേപ്പ് ഏറെ നല്ലതാണ്. അതേസമയം എണ്ണമയമുള്ള ചർമ്മത്തിന് ഉന്മേഷം നൽകുന്നതിനും സന്തുലിതമാക്കുന്നതിനും തുളസി ഉത്തമമാണ്.
കുളിക്കുന്ന വെള്ളത്തിൽ ആര്യവേപ്പോ തുളസിയോ ചേർക്കുന്നത് മഴക്കാലത്ത് വ്യാപകമായി കാണപ്പെടുന്ന ഫംഗസ് വളർച്ചയെ ചെറുക്കാൻ സഹായിക്കും. ആര്യവേപ്പും തുളസിയും പ്രതിരോധത്തിന് ഉത്തമമാണ്. പക്ഷേ ഗുരുതരമായ അണുബാധകൾക്ക് അവ ഒറ്റത്തവണ പരിഹാരമല്ല. നിങ്ങൾക്ക് തുടർച്ചയായ തിണർപ്പ്, ചൊറിച്ചിൽ അല്ലെങ്കിൽ മറ്റ് ചർമ്മ പ്രശ്‌നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് നല്ലത്.









