നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മ വാർഷികം ആഘോഷിച്ചു

അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്തിന്റെ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. രാജ്യത്തിന് വേണ്ടി വീര മൃത്യു വരിച്ച കാടാച്ചിറയിലെ ലെഫ്റ്റനന്റ് നാസറിന്റെ സ്മരാണാർത്ഥമുള്ള ബസ്സ് ഷെൽട്ടറിന്റെ പരിസരത്ത് നിന്ന് ബൈക്ക് റാലി ആരംഭിച്ച് കണ്ണൂരിലെ യുദ്ധ സ്മാരകത്തിൽ പര്യവസാനിച്ചു. . സുനിൽ മുണ്ടച്ചാലിൽ നയിച്ച റാലി ജില്ലാ പ്രസിഡണ്ട് .ഉണ്ണികൃഷ്ണൻ ചീയഞ്ചേരി പ്ലാഗ് ഓഫ് ചെയ്തു. യുദ്ധ സ്മാരകത്തിൽ ജില്ല ജനറൽ സെക്രട്ടറി അജിത്ത് കെ.പി സ്വീകരിച്ചു. കേണൽ രാംദാസ് (റിട്ട.) പുഷ്പ ചക്രം അർപ്പിച്ചു. ഹോണററി ക്യാപ്റ്റൻ വിനോദ് കുമാർ എം ഉദ്ഘാടനം ചെയ്തു. കേണൽ രാജീവൻ എം എം (റിട്ട.) ചടങ്ങിന്റെ അധ്യക്ഷം വഹിച്ചു. സാന്നിധ്യം . പി.ആർ. രാജൻ, സംസ്ഥാന സഹ സഘടനാ സെക്രട്ടറി. കേണൽ കനകരാജ് കെ.വി (റിട്ട.)
.കെ.വി ജയരാജൻ മാസ്റ്റർ,  ശശീന്ദ്രൻ കെ എന്നിവർ ആശംസയും കണ്ണൂർ താലൂക്ക് പ്രസിഡണ്ട് ശശീന്ദ്രൻ ചാല സ്വാഗതവും പറഞ്ഞു.

Top News from last week.