ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ സി കെ പത്മനാഭനെ ഉള്‍പ്പെടുത്തി പുതിയ പട്ടിക

മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി പുതിയ പട്ടിക പുറത്തിറക്കി. 21 പേരുടെ കോര്‍ കമ്മറ്റി പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് സി കെ പത്മനാഭനെ കൂടി ഉള്‍പ്പെടുത്തിയ പുതിയ പട്ടിക ഇറക്കിയത്. കോര്‍കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ സി കെ പത്മനാഭന്‍ അതൃപ്തി അറിയിച്ചിരുന്നു. പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയതായും വിവരം ലഭിച്ചിരുന്നു. അതിന് ശേഷമാണ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ പുതിയ തീരുമാനം. 22 പേരടങ്ങുന്ന ജംബോ കോര്‍ കമ്മിറ്റിയുടെ പട്ടിക ഉടനെ പുറത്തിറക്കും.

സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍, മുന്‍ അധ്യക്ഷന്മാരായ വി മുരളീധരന്‍,കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍,കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി,ജോര്‍ജ് കുര്യന്‍,രാജ്യസഭാ എം പി സി സദാനന്ദന്‍, ദേശീയ ഭാരവാഹികളായ എ പി അബ്ദുള്ളക്കുട്ടി,അനില്‍ ആന്റണി, ജനറല്‍ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രന്‍,എം ടി രമേശ്,എസ് സുരേഷ്,അനൂപ് ആന്റണി ഒപ്പം 7 ഉപാധ്യക്ഷന്മാരെയും കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ വി മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറും പി സുധീറും ഉള്‍പ്പെടുന്നു.

അതേസമയം, K S രാധാകൃഷ്ണന്‍, ആര്‍ ശ്രീലേഖേ , ഡോ അബ്ദുല്‍സലാം എന്നീ വൈസ് പ്രസിഡന്റുമാരെ കോറില്‍ ഉള്‍പ്പെടുത്തിയില്ല.ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിലെ സംസ്ഥാന ബിജെപി നിലപാടിനെതിരെ ആര്‍എസ്എസ്- സംഘപരിവാര്‍ സംഘടനകളില്‍ അമര്‍ഷം പുകയുന്നതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മുറിവുണക്കല്‍ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് ആര്‍എസ്എസ് നേതാക്കളെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ആര്‍എസ്എസ് നേതാവ് പ്രസാദ് ബാബു ഉള്‍പ്പെടെയുള്ള നേതാക്കളുമായായിരുന്നു കൂടിക്കാഴ്ച. ഇന്നലെ ഹിന്ദു ഐക്യവേദി BMS നേതാക്കളുമായും രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.കന്യാസ്ത്രീ വിഷയത്തില്‍ ക്രൈസ്ത സഭാ വിരുദ്ധ നിലപാട് സ്വീകരിച്ച വൈസ് പ്രസിഡന്റ് ഡോ കെ എസ് രാധാകൃഷ്ണനെ കോര്‍ കമ്മറ്റിക്ക് പുറമെ വക്താക്കളുടെ പട്ടികയില്‍ നിന്നും പുറത്താക്കി.

 

Top News from last week.

Latest News

More from this section