Advertisement
Advertisement
Tuesday, September 15, 2026
India

പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: ആദ്യ മാസത്തിൽ തൊഴിൽ അവസരങ്ങളിൽ പകുതിയോളം ഇടിവ്

Advertisement
Advertisement

ഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ ‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ജീവിക മിഷൻ’ പദ്ധതിയുടെ ആദ്യ മാസത്തിൽ തന്നെ തൊഴിലവസരങ്ങളിൽ വൻ ഇടിവ്. കഴിഞ്ഞ വർഷം ജൂലൈയിൽ 15.33 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ട സ്ഥാനത്ത്, ഈ ജൂലൈയിൽ അത് 7.67 കോടിയായി ചുരുങ്ങിയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതായത്, ഏകദേശം 49.94 ശതമാനം തൊഴിൽ ദിനങ്ങളുടെ കുറവാണ് ഒറ്റ മാസം കൊണ്ട് ഉണ്ടായിരിക്കുന്നത്.

Advertisement

രണ്ട് പതിറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന പദ്ധതിക്ക് പകരം ജൂലൈ 1 മുതലാണ് പുതിയ പദ്ധതി നിലവിൽ വന്നത്. പ്രവൃത്തിദിനങ്ങൾ 100-ൽ നിന്ന് 125 ആയി ഉയർത്തുകയും വേതന വർദ്ധനവ് നടപ്പിലാക്കുകയും ചെയ്തുകൊണ്ടാണ് സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ, തുടക്കത്തിൽ തന്നെ തൊഴിൽ ദിനങ്ങൾ പകുതിയായി കുറഞ്ഞത് ഗ്രാമീണ മേഖലയിലെ തൊഴിൽ സുരക്ഷയെക്കുറിച്ചും പദ്ധതി നടത്തിപ്പിനെക്കുറിച്ചും വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.

അതേസമയം, പുതിയ പദ്ധതിയിലേക്ക് മാറിയത് തൊഴിൽ ലഭ്യതയെ ബാധിച്ചിട്ടില്ലെന്നാണ് ഗ്രാമവികസന മന്ത്രാലയത്തിന്റെ വാദം. തൊഴിൽ ആവശ്യപ്പെട്ട ഭൂരിഭാഗം പേർക്കും ജോലി നൽകിയിട്ടുണ്ടെന്ന് പാർലമെന്റിൽ നൽകിയ മറുപടിയിൽ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ജൂലൈ അവസാനത്തിലെ കണക്കുകൾ തൊഴിൽ സൃഷ്ടി കുത്തനെ കുറഞ്ഞതായി അടിവരയിടുന്നു. തൊഴിൽ ദിനങ്ങളിൽ ഇത്രയും വലിയ ഇടിവുണ്ടായതിന്റെ കാരണം കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Advertisement
Advertisement
Advertisement
Advertisement
Advertisement