ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ്; പോലീസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ്. പോലീസുകാരനും അക്രമിയും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു . 345 പാര്‍ക്ക് അവന്യുവിലെ കെട്ടിടത്തില്‍ പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് ആറരയോടെ വെടിവെയ്പ്പുണ്ടായത്. പോലീസുകാരനും ജനങ്ങള്‍ക്കും നേരെ വെടിയുതിര്‍ത്ത അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ഒരു കോര്‍പ്പറേറ്റ് ഓഫീസ് കെട്ടിടത്തിന് അടുത്തായിരുന്നു വെടിവെയ്പ്പ്. തോക്കുധാരി ന്യൂയോര്‍ക്ക് പോലീസ് ഉദ്യോഗസ്ഥനെയും രണ്ട് സാധാരണക്കാരെയും വെടിവെക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അക്രമിയെ കീഴ്‌പ്പെടുത്തിയെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു. വെടിവയ്പ്പില്‍ പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ മൂന്നുപേരെ മരണപ്പെടുകയായിരുന്നു.

ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ബ്ലാക്സ്റ്റോണ്‍, നാഷണല്‍ ഫുട്‌ബോള്‍ ലീഗ്, കെപിഎംജി തുടങ്ങിയ കമ്പനികളുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനുശേഷം അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് സിറ്റി മേയറും അക്രമ വാര്‍ത്ത സ്ഥിരീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടുണ്ട്.

 

Top News from last week.

Latest News

More from this section