പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും, പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും. അധ്യക്ഷനായി ഒജെ ജനീഷും വർക്കിങ് പ്രസിഡൻറായി ബിനു ചുള്ളിയിലും സ്ഥാനമേൽക്കും. കെപിസിസി പ്രസിഡൻറും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും ചടങ്ങിനെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡൻറുമാരുടെയും യോഗവും ഇന്ന് ചേരും.

 

രാവിലെ 11 മണിക്ക് ഇന്ദിരാഭവനിലാണ് ചുമതലയേൽക്കുന്നത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് തുടങ്ങിയവർ പങ്കെടുക്കും. ലൈംഗിക ആരോപണത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനെ തടർന്നാണ് വൈസ് പ്രസിഡൻറായിരുന്ന ജനീഷിനെ അധ്യക്ഷനാക്കിയത്. അബിൻ വർക്കിയെ പ്രസിഡൻറാക്കത്തതിൽ ഐ ഗ്രൂപ്പ് കടുത്ത അമർഷത്തിലാണ്. അമ്മയുടെ സഞ്ചയന ചടങ്ങായതിനാൽ രമേശ് ചെന്നിത്തലയും കൊല്ലത്ത് ആർഎസ്പിയുടെ അടക്കം പരിപാടികളിലായതിനാൽ പ്രതിപക്ഷ നേതാവും ചുമതലയേൽക്കൽ ചടങ്ങിൽ പങ്കെടുക്കില്ല. ഉച്ചയ്ക്ക് ശേഷം ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡൻറുമാരുടെയും യോഗത്തിലും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ച് ആലോചിക്കും.

Top News from last week.

Latest News

More from this section