കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശി ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) യാണ് മരിച്ചത്. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.









