Friday, October 9, 2026
Kerala

“ഇഡി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പച്ചക്കള്ളം; വ്യക്തിഹത്യ ലക്ഷ്യമിട്ട് മെനഞ്ഞത്”: മുഹമ്മദ് റിയാസ്

Advertisement
Advertisement

“ഇഡി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പച്ചക്കള്ളം; വ്യക്തിഹത്യ ലക്ഷ്യമിട്ട് മെനഞ്ഞത്”: മുഹമ്മദ് റിയാസ്

Advertisement

കോഴിക്കോട്: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമവാർത്തകൾ തള്ളി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. പ്രചരിക്കുന്ന വിവരങ്ങൾ അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥകളാണെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നത്തെ മാധ്യമങ്ങളിൽ പുതിയ അസംബന്ധങ്ങൾ പ്രചരിക്കുന്നുണ്ട്. ഇഡി ചോർത്തിക്കൊടുത്ത റിപ്പോർട്ടിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അത് വ്യക്തിഹത്യ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണെന്നും റിയാസ് പറഞ്ഞു.

ഇത്തരം കാര്യങ്ങൾ വീണ ഇഡിക്ക് മുന്നിൽ സമ്മതിച്ചുവെന്ന് ഇഡി ചോർത്തിനൽകിയ വാർത്തയിൽ പറയുന്നുണ്ട്. എന്നാൽ ഇത് പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തിക്കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. നിയമപരമായി പോരാടും,” റിയാസ് കൂട്ടിച്ചേർത്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement