Advertisement
Advertisement
Tuesday, September 15, 2026
India

രാത്രികാല യാത്രകൾ ഇനി കൂടുതൽ സുഖമമാകും; 24 കോച്ചുകളുള്ള 50 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കാൻ റെയിൽവേ

Advertisement
Advertisement

ന്യൂഡൽഹി: രാജ്യത്തെ ദീർഘദൂര യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൂടുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 24 കോച്ചുകൾ വീതമുള്ള 50 പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കാൻ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) തീരുമാനിച്ചു. നിലവിൽ ഹൗറ – കാമാഖ്യ റൂട്ടിൽ സർവീസ് നടത്തുന്ന 16 കോച്ചുകളുള്ള ട്രെയിനിനേക്കാൾ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ പുതിയ വലിയ പതിപ്പുകൾ.

Advertisement

പുതിയ 24 കോച്ച് ട്രെയിനുകളുടെ ഡിസൈനുകളും പ്രൊഡക്ഷൻ ഡ്രോയിംഗുകളും പൂർത്തിയായതായി ഐ.സി.എഫ് ജനറൽ മാനേജർ മനീഷ് അഗർവാൾ വ്യക്തമാക്കി. 17 എസി 3-ടയർ, 5 എസി 2-ടയർ, ഒരു ഫസ്റ്റ് എസി, ഒരു പാൻട്രി കാർ എന്നിവ അടങ്ങുന്നതാണ് പുതിയ ട്രെയിൻ ഘടനയെന്നാണ് സൂചന. വിമാന യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളോടെ രാത്രികാല ദീർഘദൂര സർവീസുകൾ കൂടുതൽ വേഗത്തിലാക്കാൻ ഈ നീക്കം സഹായിക്കും.

Advertisement
Advertisement
Advertisement
Advertisement
Advertisement