കണ്ണൂർ: പ്രമുഖ ഗൃഹോപകരണ ഷോറൂം ശൃംഖലയായ ‘നിക് ഷാൻ’ ഗ്രൂപ്പിന്റെ ബമ്പർ സമ്മാനപദ്ധതി നറുക്കെടുപ്പ് കണ്ണൂർ സഫയർ ഹാളിൽ നടന്നു. ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന മെഗാ ബമ്പർ സമ്മാനമായ മഹീന്ദ്ര BE 6 കാർ കോഴിക്കോട് സ്വദേശി സമീർ സ്വന്തമാക്കി.
ചടങ്ങിൽ വെച്ച് മറ്റ് മെഗാ സമ്മാനങ്ങളുടെ നറുക്കെടുപ്പും നിർവ്വഹിച്ചു. ചിത്രലേഖ വി.വി, ജയരാജൻ ടി.പി എന്നിവർ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്കും, ഗിരീശൻ പി, രതീഷ് കെ എന്നിവർ ഏഥർ ഇലക്ട്രിക്ക് സ്‌കൂട്ടറുകൾക്കും അർഹരായി. പദ്ധതിയുടെ ഭാഗമായ മറ്റ് രണ്ട് ഏഥർ സ്‌കൂട്ടറുകളുടെ നറുക്കെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു.
ടി.ഒ. മോഹനൻ എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മെച്ചേരി, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികളായ ഹനീഷ് കെ, അനിൽ കുമാർ സി, രമേശ് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പുനത്തിൽ ബാഷിദ്, ബി.എൻ.ഐ ഏരിയ ഡയറക്ടർ നിർമൽ നാരായൺ, നിക് ഷാൻ മാനേജിങ് ഡയറക്ടർ എം.എം.വി മൊയ്തു, എക്സിക്യൂട്ടീവ് ഡയറക്ടർ നിക് ഷാൻ അഹമ്മദ് എന്നിവർ പങ്കെടുത്തു.









