മോചനമല്ല, വധശിക്ഷ ഉടന്‍ നടപ്പാകുകയാണ് ഉണ്ടാവുക; പ്രതികരണവുമായി തലാലിന്റെ സഹോദരന്‍

ദുബായ്: യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍.നിമിഷപ്രിയ ഉടന്‍ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരന്‍ നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടന്‍ നടപ്പാകുകയാണ് ഉണ്ടാവുക എന്ന് പോസ്റ്റില്‍ പറയുന്നു. ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ വീഡിയോയിലൂടെ ഡോ. പോള്‍ നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നു. മറ്റ് റിപ്പോര്‍ട്ടുകളും ഇതിനോടൊപ്പം പുറത്തുവന്നു.

യെമനിലെ സനയില്‍ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നിമിഷപ്രിയയുടെ അമ്മയുള്‍പ്പടെ ഉള്ളവര്‍ക്ക് നന്ദി അറിയിച്ചാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം ഡോ. പോളിന്റെ അവകാശവാദം വ്യാജമാണെന്ന് യെമനില്‍ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവല്‍ ജെറോം പറഞ്ഞു.

യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശ്രമങ്ങളെ തുടര്‍ന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതെന്നാണ് ഡോ. പോള്‍ പറഞ്ഞഥ്. ‘നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നേതാക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ദൈവകൃപയാല്‍, നിമിഷ പ്രിയ ഉടന്‍ മോചിതയാകുകയും ഇന്ത്യയിലെക്ക് മടക്കി എത്തിക്കാനാകുമെന്നും’ – ഡോ പോള്‍ വീഡിയോയില്‍ വിവരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഡോ. പോളിന്റെ അവകാശവാദം വ്യാജമാണെന്നാണ് യെമനില്‍ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവല്‍ ജെറോം വ്യക്തമാക്കിയിരുന്നു.

 

Top News from last week.