നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണം: പ്രധാനമന്ത്രിക്ക് കത്തയച്ച് വി.ശിവദാസന്‍ എംപി

കണ്ണൂര്‍:യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരയായ നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഡോ. വി. ശിവദാസന്‍ പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കി. കേരളത്തില്‍ നിന്നുള്ള നഴ്സായ നിമിഷപ്രിയ വിദേശത്ത് ദീര്‍ഘകാലമായി ചൂഷണം
നേരിട്ടുവെന്നും അവര്‍ ശിക്ഷിക്കപ്പെട്ട പ്രവൃത്തി അങ്ങേയറ്റത്തെ സമ്മര്‍ദ്ദത്തിലാണ്
ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനുഷികതയുടെ അടിസ്ഥാനത്തില്‍ യമന്‍ അധികാരികളുമായി ഉന്നത തലത്തില്‍ ഇടപഴകാനും ശിക്ഷയില്‍ ഇളവ് നേടാനോ മാപ്പ് നല്‍കാനോ സാധ്യമായ എല്ലാ നയതന്ത്ര, നിയമ, മാനുഷിക മാര്‍ഗങ്ങളും തേടാനും വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഡോ. ശിവദാസന്‍ പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

നിമിഷ പ്രിയയെ രക്ഷിക്കുക എന്നത് ഒരു ധാര്‍മ്മിക ബാധ്യത മാത്രമല്ല, വിദേശത്തുള്ള പൗരന്മാരുടെ അവകാശങ്ങളും ജീവിതവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ കൂടി ഭാഗമാണെന്നു അദ്ദേഹം പറഞ്ഞു. നിമിഷപ്രിയയെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുപോകുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Top News from last week.

Latest News

More from this section