യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും. കാന്തപുരം എപി അബൂക്കര്‍ മുസ്ല്യയാരുടെ നേതൃത്വത്തില്‍ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ തുടരുക. കുടുംബത്തെ അനുനയിപ്പിച്ച് നിമിഷപ്രിയക്ക് മോചനം നല്‍കുക എന്നതാണ് യോഗത്തിലൂടെ സൂഫി പണ്ഡിതര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ നിമിഷപ്രിയക്ക് മാപ്പ് നല്‍കില്ലെന്ന നിലപാടിലാണ് സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. അല്‍പം മുന്‍പാണ് ഫത്താഹ് ഫേസ് ബുക്ക് പോസ്റ്റിലൂടെ നിലപാട് അറിയിച്ചത്.
ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബന്ധുക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചര്‍ച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികള്‍ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ അനുനയ ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. അതേസമയം നിമിഷ പ്രിയയുമായി ബന്ധപ്പെട്ട കേസിന്റെ വിശദാശംങ്ങള്‍ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെയും അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.









