നിതിൻ രാജിന്റെ മരണം: പുതിയ സംഘം അന്വേഷിക്കും; പോലീസിനെതിരെ ആഞ്ഞടിച്ച് കുടുംബം

ബി. ഡി. എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കേസ് അന്വേഷണം പുതിയ സംഘത്തിന് കൈമാറുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി എസ്. പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെയാണ് ചുമതലപ്പെടുത്തുന്നത്. അതിനിടെ, കേസിൽ ക്രൈംബ്രാഞ്ചും പ്രതി ഡോ. റാമും തമ്മിൽ ഒത്തുകളിച്ചെന്ന ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ സഹോദരി രാഖി രംഗത്തെത്തി. ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായതുകൊണ്ട് മാത്രമാണ് പ്രതിയെ പോലീസ് പിടികൂടാൻ പോലും തയ്യാറായതെന്നും അവർ ആരോപിച്ചു. കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചകളാണ് ഉണ്ടായതെന്നും എന്നാൽ പുതിയ സംഘം വരുന്നതോടെ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

അറസ്റ്റ് വിവരങ്ങൾ സമയത്തിന് പ്രോസിക്യൂട്ടറെ അറിയിക്കാത്തതും പ്രതിക്ക് കൃത്യമായ കാരണങ്ങൾ നൽക കാര്യക്ഷമമായി നടപടിക്രമങ്ങൾ പാലിക്കാത്തതുമാണ് ഡോ. റാമിന് കോടതിയിൽ നിന്ന് മോചനം ലഭിക്കാൻ വഴിയൊരുക്കിയത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇയാളെ വിട്ടയച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകന്റെ എതിർപ്പുകൾ മറികടന്ന് കോടതി വളപ്പിൽ വെച്ച് ക്രൈംബ്രാഞ്ച് റാമിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിനുണ്ടായ ഈ പരാജയങ്ങളെ തുടർന്ന് നിയമോപദേശം തേടി തുടർന്നുള്ള നീക്കങ്ങളിൽ ജാഗ്രത പുലർത്താൻ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Top News from last week.