നിധിൻ രാജിന്റെ മരണം:ഡിവൈഎസ്പിക്കെതിരെ എഡിജിപിക്ക് റിപ്പോർട്ട് നൽകി; സസ്പെൻഷനിൽ ഉന്നതർക്ക് വിയോജിപ്പ്
Advertisement

Advertisement

കണ്ണൂർ: നിധിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഡോ. എം. കെ. റാമിനെ അറസ്റ്റ് ചെയ്യുന്നതിലുണ്ടായ വീഴ്ചയിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുധീർ കല്ലന് എതിരെ അന്വേഷണ റിപ്പോർട്ട്. കണ്ണൂർ ഇ.ഓ.ഡബ്ല്യു.എസ്.പി. എസ്. ഷാജിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് എ.ഡി.ജി.പിക്ക് കൈമാറിയത്.
ഡിവൈ.എസ്.പിയുടെ ഇൻക്രിമെന്റ് തടയാനും അദ്ദേഹത്തെ ക്രൈംബ്രാഞ്ചിൽ നിന്ന് സ്ഥലം മാറ്റാനുമാണ് തീരുമാനം. ഇതിന്മേലുള്ള വകുപ്പുതല നടപടികൾ ഉടൻ തന്നെ ഹൈക്കോടതിയെ അറിയിക്കും.അതേസമയം ഡിവൈ.എസ്.പിയെ സസ്‌പെൻഡ് ചെയ്യുന്നതിനോട് ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം വിയോജിപ്പുണ്ട്.
Advertisement

Advertisement

Advertisement

Advertisement







