ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു
പുഴാതി കൃഷിഭന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. ബഹു :കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി മേയർ ശ്രീമതി കെ.ഷബീന ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ് ) പദ്ധതി വിശദീകരിച്ചു. കൗൺസിലർ ശ്രീമതി പി. കൗലത്ത്,കണ്ണൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി രസന. കെ.പി. എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ ശ്രീകുമാർ ടി.വി. സ്വാഗതവും കൃഷി അസിസ്റ്റന്റ് ശ്രീമതി സുനിത ബാലൻ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നവീകരിച്ച ആഴ്ച ചന്തയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.