നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (NMP) 2.0 പ്രകാരമുള്ള സർക്കാരിന്റെ ആസ്തി ധനസമ്പാദന സംരംഭം അടുത്ത 5 മുതൽ 10 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ജിഡിപി 40 ലക്ഷം കോടി രൂപ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിതി ആയോഗ്. നിലവിലുള്ള പൊതു ആസ്തികളിൽ നിന്ന് മൂല്യം അൺലോക്ക് ചെയ്തും പുതിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിൽ വീണ്ടും നിക്ഷേപിച്ചും അടിസ്ഥാന സൗകര്യ നിക്ഷേപം വർദ്ധിപ്പിക്കുന്നതിലും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിലും ആസ്തി ധനസമ്പാദനം ഒരു പ്രധാന പങ്ക് വഹിക്കുമെ നിതിആയോഗിന്റെ റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
2026 സാമ്പത്തിക വർഷം മുതൽ 2030 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ NMP 2.0 പ്രകാരം ആസ്തി ധനസമ്പാദനത്തിൽ നിന്നുള്ള കേന്ദ്ര സർക്കാരിന്റെ വരുമാനം ഏകദേശം 4.6 ലക്ഷം കോടി രൂപയായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. അഞ്ച് വർഷത്തെ കാലയളവിൽ 12 മേഖലകളിലായി ആസ്തി ധനസമ്പാദനത്തിലൂടെ 16.72 ലക്ഷം കോടി രൂപ കൈവരിക്കാനാണ് NTP 2.0 ലക്ഷ്യമിടുന്നതെന്നും നിതിആയോഗ് പറഞ്ഞു. ഈ ലക്ഷ്യത്തിൽ 5.8 ലക്ഷം കോടി രൂപയുടെ സ്വകാര്യ മേഖലയിലെ നിക്ഷേപവും ഉൾപ്പെടുന്നു.
NMP 2.0 പ്രകാരമുള്ള ആസ്തി ധനസമ്പാദനം അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഉയർന്ന മൂലധന നിക്ഷേപവും പൊതു ആസ്തികളുടെ മെച്ചപ്പെട്ട ഉപയോഗവും സാധ്യമാക്കുന്നതിലൂടെ രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചാ സാധ്യതകൾ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു.









