പുറമെ വൃത്തിയാക്കിയിട്ടു കാര്യമില്ല, അടുക്കളയിൽ രോഗാണുക്കൾ മറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ

 

ഭക്ഷണമാണ് ആരോഗ്യത്തിന് പരമപ്രധാനമെന്ന് പറയുമ്പോഴും പലപ്പോഴും അടുക്കളയുടെ ശുചിത്വം നമ്മൾ പലപ്പോഴും അവഗണിക്കാറുണ്ട്. പുറമെ ശുചിത്വം തോന്നിയാലും അടുക്കളയിൽ പലപ്പോഴും വിചാരിക്കാത്ത സ്ഥലങ്ങളിലാണ് കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാവുന്നത്.

 

സ്‌ക്രബർ

 

പാത്രങ്ങൾ വൃത്തിയാൻ ഉപയോഗിക്കുന്ന സ്‌പോഞ്ചിൽ രോഗാണുക്കളുടെ പ്രജനന കേന്ദ്രമാണ്. പല പാത്രങ്ങൾ കഴുകാൻ ദീർഘകാലം ഓരേ സ്‌ക്രബർ അല്ലെങ്കിൽ സ്‌പോഞ്ച് ഉപയോഗിക്കുന്നത് നിങ്ങൾ അറിയാതെ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. കൃത്യമായ ഇടവേളയിൽ സ്‌പോഞ്ചുകൾ മാറ്റാൻ ശ്രദ്ധിക്കണം.

 

കട്ടിങ് ബോർഡ്

 

അടുക്കളയിൽ കട്ടിങ് ബോർഡ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്കയാളുകളും. നിരന്തരമുള്ള ഉപയോഗം കാരണം അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. തടികൊണ്ടുള്ള കട്ടിങ് ബോർഡുകളിലാണ് അണുക്കൾ കൂടുതലായും ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ഓരോ തവണ ഉപയോഗിക്കുമ്പോഴും സോപ്പ് അല്ലെങ്കിൽ ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം.

 

ഫ്രിഡ്ജ്

 

ഭക്ഷണങ്ങൾ ബാക്കിയായാൽ നേരെ ഫ്രിഡ്ജിൽ കയറ്റും. അത് തീരുന്നതു വരെ ചൂടാക്കി കഴിക്കുന്ന ശീലം ഒരുപാട് ആളുകളിലുണ്ട്. എന്നാൽ ബാക്ടീരികൾ നിരവധി ഉണ്ടാവാൻ സാധ്യതയുള്ള ഇടമാണ് ഫ്രിഡ്ജ്. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കൂടാതെ ഫ്രിഡ്ജിൽ സാധനങ്ങൾ പ്രത്യേകം രീതിയിൽ സൂക്ഷിക്കുകയും വേണം.

 

കിച്ചൺ സിങ്ക്

 

നിരന്തരം പാത്രങ്ങൾ കഴുകുകയും വെള്ളം ഒഴുകി പോവുകയും ചെയ്യുന്നതിനാൽ കാഴ്ചയിൽ വൃത്തിയാണെന്ന് തോന്നിയാലും നിരവധി അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഓരോ തവണ ഉപയോഗിക്കുമ്പോഴും അണുവിമുക്തമാക്കേണ്ടത് അതാവശ്യമാണ്.

Top News from last week.

Latest News

More from this section