Advertisement
Advertisement
Tuesday, September 15, 2026
Kerala

‘കുടുംബശ്രീയിലും കിലയിലും രാഷ്ട്രീയ നിയമനങ്ങൾ അനുവദിക്കില്ല’; തദ്ദേശ വകുപ്പ് നടപടിക്കെതിരെ ജീവനക്കാർ കോടതിയിൽ

Advertisement
Advertisement

മലപ്പുറം: കുടുംബശ്രീ, കില  തുടങ്ങിയ പ്രൊജക്ടുകളിൽ നടന്നിട്ടുള്ള രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കം. ഇതിന്റെ ഭാഗമായി കിലയിൽ കരാർ കാലാവധി പൂർത്തിയായ 28 ജീവനക്കാരോട് ഉടൻ സ്ഥാനമൊഴിയാൻ വകുപ്പ് നിർദ്ദേശം നൽകി. എന്നാൽ, സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ജീവനക്കാർ കോടതിയെ സമീപിച്ച് താൽക്കാലിക സ്റ്റേ ഉത്തരവ് സമ്പാദിച്ചു.

Advertisement

പ്രതിമാസം മുപ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഉയർന്ന ശമ്പളം വാങ്ങുന്ന പല ജീവനക്കാരും തസ്തികകൾക്ക് ആവശ്യമായ യോഗ്യതയോ കാര്യക്ഷമതയോ ഇല്ലാത്തവരാണെന്നാണ് തദ്ദേശ വകുപ്പിന്റെ വിലയിരുത്തൽ. ഇത്തരത്തിലുള്ള താൽക്കാലിക നിയമനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. അനർഹമായി പദവികളിൽ തുടരുന്നവരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും, ഇത്തരം അനാവശ്യ നിയമനങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ച് നടപടിയെടുക്കുമെന്നും മന്ത്രി കെ. എം. ഷാജി വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Advertisement
Advertisement
Advertisement
Advertisement
Advertisement