നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് വിഷൻ  2030  സെമിനാർ സംഘടിപ്പിച്ചു

ഉത്തര മലബാറിൽ ഇൻഫർമേഷൻ ടെക്‌നോളജി വികസിപ്പിക്കാൻ വേണ്ട മാർഗ നിർദേശങ്ങൾ ആരായുന്നതിന് വേണ്ടി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് വിഷൻ  2030 എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു .റെഡിഫ് ഡോട്ട് കോം ചെയർമാൻ   അജിത് ബാലകൃഷ്ണൻ , ബാംഗ്ളൂർ ആസ്ഥാനമായിട്ടുള്ള ഇൻഫോസിസിന്റെ CEO യും, സൈബർ സെക്യൂരിറ്റിയുടെ ഗ്ലോബൽ ഹെഡുമായ  ബ്രിജേഷ് ബാലകൃഷ്ണൻ എന്നിവർ സെമിനാറിൽ മുഖ്യാതിഥികളായിരുന്നു . ഉത്തരമലബാറിന്റെ വികസനം ടൂറിസത്തിലൂടെയും ഇൻഫർമേഷൻ ടെക്നോളജി ടെക്നോളജിയിലൂടെയും സാധ്യമാണെന്ന് നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് സിന്റെ കാഴ്ചപ്പാടുകൾ  നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ വിദഗ്ധരെയും വിദഗ്ധരെയും നമ്മുടെ പ്രദേശത്ത് ഇപ്പോൾ ആരംഭിച്ചിട്ടുള്ള സ്റ്റാർട്ടപ്പുകളെയും ഐടി പ്രവർത്തകരെയും കോർത്തിണക്കി കൊണ്ടാണ് സെമിനാർ സംഘടിപ്പിച്ചത് സെമിനാറിൽ ഉയർന്നുവന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമം ഉണ്ടാകും എന്ന് ചേംബർ ഭാരവാഹികൾ ഉറപ്പുനൽകി. വരും നാളുകളിൽ മറ്റ് കമ്പനികളെ കണ്ണൂരിൽ ക്ഷണിച്ചു വരുത്താൻ ആവശ്യമായ സൗകര്യമൊരുക്കാൻ വേണ്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും എന്ന് പ്രസിഡന്റ്സച്ചിൻസൂര്യകാന്തഅഭിപ്രായപ്പെട്ടു കേരളത്തിൽ നിന്ന് വിദ്യാഭ്യാസം നേടിയവർ എല്ലാം തന്നെ കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത് . അതിന് മാറ്റം വരുത്തി കേരളത്തിൽ തന്നെ ഇതിന് സാഹചര്യം ഒരുക്കുകയാണ് ലക്‌ഷ്യം .ബാംഗ്ലൂർ, ഹൈദരാബാദിലെ ഗുരുഗ്രാമം പോലെ കേരളത്തിലും ഇത്തരം സ്ഥാപനങ്ങൾ ഉയർത്തി കൊണ്ട് വരികയും, വിദ്യാസമ്പന്നരായിട്ടുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ  തന്നെ ജോലി ചെയ്യാൻ സൗകര്യങ്ങളുണ്ടാക്കുകയുമാണ്  ലക്‌ഷ്യം .പുതിയ ലക്‌ഷ്യം കൈവരിക്കുന്നതിന് വേണ്ടി നാം എന്തൊക്കെ ചെയ്യണമെന്നുള്ളതിനെ കുറിച്ചു  മാർഗ നിർദേശങ്ങൾ  ക്രോഡീകരിച്ചു കൊണ്ട് അവ നടപ്പാക്കി കിട്ടുന്നതിന് വേണ്ടി ഒന്നിച്ചു പ്രവൃത്തിക്കണം .അതിനായി എല്ലവരും ഒരേ മനസ്സോടെ രംഗത്തിറങ്ങണമെന്ന് സെമിനാർ ആഹ്വാനം ചെയ്തു .പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് അധ്യക്ഷം വഹിച്ചു.സെമിനാറിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്  ഓണററി സെക്രട്ടറി സി അനിൽ കുമാർ വിശദമായ സംസാരിച്ചു . സെമിനാറിൽ മുൻ പ്രസിഡന്റുമാരായ മഹേഷ് ചന്ദ്ര ബാലിഗ , കെ. വിനോദ് നാരായണൻ, ടി. കെ രമേഷ് കുമാർ ,ട്രഷറർ  കെ നാരായണൻ കുട്ടി ഡയറക്ടർമാരായ ദിനേശ് ആലിങ്കൽ , കെ വി ദിവാകർ , ഡോ : ഐ . ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്ത സംസാരിച്ചു .വൈസ് പ്രസിഡന്റ് ഹനീഷ് കെ വാണിയംകണ്ടി  സ്വാഗതവും ജോയിന്റ് സെക്രട്ടറി എ കെ റഫീക്ക്  നന്ദിയും രേഖപ്പെടുത്തി .

Top News from last week.

Latest News

More from this section