നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിഭാഗം സ്ഥാനാരോഹണം നടന്നു 

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിഭാഗത്തിന്റെ സ്ഥാനാരോഹണം  ചേംബർ ഹാളിൽ നടന്നു.ചെയർപേഴ്‌സൺ ഷൈൻ ബെനവൻ അദ്ധ്യക്ഷം വഹിച്ചു. ബന്ധങ്ങൾ വളർത്തിയെടുക്കുന്നതും ഒരുമിച്ച് പ്രവർത്തിക്കുന്നതും വനിതാ വിഭാഗത്തിന്റെ മുഖമുദ്രയാണ് എന്ന് അവർ ഊന്നിപ്പറഞ്ഞു.സമയത്തിന്റെ പ്രാധാന്യവും, ആസൂത്രണം ചെയ്ത എന്തും പൂർത്തിയാക്കാനുള്ള ദൃഢനിശ്ചയവും കൈവരിക്കണം എന്ന് പറഞ്ഞു കൊണ്ട് ചേംബർ പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് സ്ഥാനാരോഹണ ചടങ്ങു ഉൽഘാടനം ചെയ്തു. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിഭാഗത്തിന്റെ പുതിയ ഭാരവാഹികളായി   നിതാ ദീപക് (ചെയർപേഴ്സൺ), സപ്ന സന്തോഷ്     (വൈസ് ചെയർപേഴ്സൺ), നിഷ വിനോദ് (കൺവീനർ), റീഷാ ഹനീഷ് (ജോയിന്റ് കൺവീനർ), ഗിരിജ രാമകൃഷ്ണൻ (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.യോഗത്തിൽ മുൻ കൺവീനർ നവ്യ സജു സ്വാഗതവും, നിയുക്ത കൺവീനർ നിഷ വിനോദ് നന്ദിയും രേഖപ്പെടുത്തിNMCC വൈസ് പ്രസിഡന്റ് ഹനീഷ് വാണിയങ്കണ്ടി, ജോയിന്റ് സെക്രട്ടറി എ കെ റഫീക്, മുൻ പ്രസിഡന്റ്മാരായ ടി കെ രമേഷ് കുമാർ, ഡോ. ജോസഫ് ബെനവൻ, കെ വിനോദ് നാരായണൻ, മഹേഷ് ബാലിഗ, വനിതാ വിഭാഗം മുൻ ചെയർപേഴ്സൺ ബീന വൽസരാജ്  എന്നിവർ സ്ഥാനാരോഹണ  ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Top News from last week.