പാശ്ചാത്യ രാജ്യങ്ങൾ ഇപ്പോഴും പഴയ കൊളോണിയൽ മനോഭാവവും വംശീയമായ മുൻവിധികളും വച്ചുപുലർത്തുകയാണെന്ന കടുത്ത ആക്ഷേപമാണ് ഇതിനെത്തുടർന്ന് ഉയർന്നിരിക്കുന്നത്. അഞ്ച് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു 'സപേര' (പാമ്പാട്ടി) ആയി ചിത്രീകരിച്ചുകൊണ്ട് നോർവേയിലെ പ്രമുഖ പത്രം കാർട്ടൂൺ പ്രസിദ്ധീകരിച്ചത് വലിയ വിവാദത്തിന് വഴിതുറന്നു. പാശ്ചാത്യ രാജ്യങ്ങൾ ഇപ്പോഴും പഴയ കൊളോണിയൽ മനോഭാവവും വംശീയമായ മുൻവിധികളും വച്ചുപുലർത്തുകയാണെന്ന കടുത്ത ആക്ഷേപമാണ് ഇതിനെത്തുടർന്ന് ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നോർവീജിയൻ മാധ്യമപ്രവർത്തക ഉന്നയിച്ച ചോദ്യവും അതിന്നോർവേയിലെ ഏറ്റവും വലിയ ബ്രോഡ്ഷീറ്റ് ദിനപത്രമായ 'ആഫ്റ്റൻപോസ്റ്റൻ' (Aftenposten) ആണ് ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. പത്രത്തിൽ വന്ന "ചതുരനും നേരിയ തോതിൽ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യൻ" (A clever and slightly annoying man) എന്ന തലക്കെട്ടിലുള്ള ഒപീനിയൻ ലേഖനത്തോടൊപ്പമാണ് ഈ ചിത്രം നൽകിയിരിക്കുന്നത്. കാർട്ടൂണിൽ പ്രധാനമന്ത്രി മോദി നിലത്തിരുന്ന് ഒരു മകുടം (Piping) ഊതുന്നതായും ഒരു കൊട്ടയിൽ നിന്ന് പാമ്പിന് പകരം പെട്രോൾ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് പുറത്തേക്ക് വരുന്നതുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും വിദേശനയങ്ങളെയും വിമർശിക്കുന്ന ലേഖനത്തിലാണ് ഈ ചിത്രമുള്ളത്.
‘വംശീയ അധിക്ഷേപം’ എന്ന് സോഷ്യൽ മീഡിയ
ഈ കാർട്ടൂൺ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻതോതിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഇത് വെറുമൊരു കാർട്ടൂണല്ലെന്നും പൂർണ്ണമായും വംശീയവും വിദേശീയ വിദ്വേഷം (Xenophobic) നിറഞ്ഞതുമാണെന്ന് നിരവധി ഉപഭോക്താക്കൾ കുറ്റപ്പെടുത്തി. ഇന്ത്യയെ ഇപ്പോഴും പാമ്പാട്ടികളുടെ നാടായി കാണുന്ന കൊളോണിയൽ ചിന്താഗതിയാണ് പത്രം പുറത്തെടുത്തതെന്ന് പലരും ചൂണ്ടിക്കാണിച്ചു. 1.4 ബില്യൺ ജനങ്ങൾ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു രാജ്യത്തിന്റെ തലവനെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും അവർ വാദിച്ചു.
പ്രധാനമന്ത്രി മോദി മുൻപ് യുഎസിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടത്തിയ പ്രസംഗത്തിൽ, പണ്ട് ലോകം ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി കണ്ടിരുന്നെന്നും എന്നാൽ ഇന്ന് രാജ്യം കമ്പ്യൂട്ടർ മൗസ് ഉപയോഗിച്ച് വിസ്മയം തീർക്കുന്ന ‘മൗസ് ചാർമർമാരുടെ’ നാടായി മാറിയെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങളെ മുൻനിർത്തിയാണ് പത്രത്തിനെതിരെ ഡിജിറ്റൽ ലോകത്ത് കടുത്ത വിമർശനം ഉയരുന്നത്. സമാനമായ രീതിയിൽ 2022-ൽ ഒരു സ്പാനിഷ് പത്രവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ചിത്രീകരിക്കാൻ പാമ്പാട്ടിയുടെ പ്രതീകം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു.
നോർവേയിലെ വാർത്താസമ്മേളനത്തിലെ തർക്കം
നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി മോദി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടങ്ങിയതിനെത്തുടർന്നാണ് നോർവേയിൽ തർക്കങ്ങൾ ആരംഭിച്ചത്. ‘ഡാഗ്സാവിസെൻ’ (Dagsavisen) എന്ന പ്രാദേശിക പത്രത്തിലെ മാധ്യമപ്രവർത്തകയായ ഹെല്ലെ ലിംഗ്, “ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് എന്തുകൊണ്ട് താങ്കൾ മറുപടി നൽകുന്നില്ല?” എന്ന് ഉച്ചത്തിൽ ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ അവർ എക്സിൽ പങ്കുവെച്ചതോടെയാണ് ചർച്ചകൾ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിച്ചത്. നിലവിൽ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണ്.
ഇതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിൽ ഹെല്ലെ ലിംഗ് ഇതേക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെയും മാധ്യമങ്ങളുടെ വ്യാപ്തിയെയും കുറിച്ച് ധാരണയില്ലാത്ത ചില എൻജിഒകളുടെ (NGO) റിപ്പോർട്ടുകൾ മാത്രം വായിച്ചാണ് വിദേശ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലുമായി ഇരുനൂറിലധികം വാർത്താ ചാനലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യയുടെ വലുപ്പത്തെയും സങ്കീർണ്ണതയെയും കുറിച്ച് വിദേശത്തുള്ളവർക്ക് കൃത്യമായ ധാരണയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങളും നിയമപരമായ സുരക്ഷയും ഉറപ്പുനൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.









