നൗഷാദുമാർ ഞായറാഴ്ച്ച കണ്ണൂരിൽ സംഗമിക്കും

കണ്ണൂർ: കേരളത്തിലും വിദേശങ്ങളിലുമുള്ള നൗഷാദുമാർ ഞായറാഴ്ച്ച കണ്ണൂരിൽ സംഗമിക്കും. നൗഷാദ് എന്നു പേരുള്ള ആയിരക്കണക്കിന് പേരുടെ സ്നേഹ,സൗഹൃദ കൂട്ടായ്മയായ നൗഷാദ് അസോസിയേഷൻ കുടുംബ സംഗമം നവം.2ന് ഉച്ച തിരിഞ്ഞ് 2.30 മുതൽ 7.30 വരെ കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിലാണ് നടക്കുന്നത്.

കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മoത്തിൽ ഉൽഘാടനം ചെയ്യും. അസോസിയേഷൻ ജില്ല -സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

റംഗീഷ് കടവത്തിന്റെ മോട്ടിവേഷൻ ക്ലാസ്, ടി.കെ. നൗഷാദിന്റെ വിദ്യാഭ്യാസ സെഷൻ, വ്യത്യസ്ഥ മേഖലയിൽ വിജയികളായവർക്കുള്ള വിദ്യാഭ്യാസ അവാർഡ്, കലാപരിപാടികൾ എന്നിവയുമുണ്ടാകും.

Top News from last week.