കണ്ണൂർ: പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കവി സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള സാംസ്കാരിക നായകൻമാർ പിണറായി സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്ന സാഹചര്യത്തിൽ ഇടതു സർക്കാരിന് തൻ്റെ പിന്തുണ ഉറപ്പിക്കുകയാണ് നോവലിസ്റ്റ് എം. മുകുന്ദൻ. ഓര്‍മ്മ വെച്ച നാള്‍ തുടങ്ങി താനൊരു ഇടതുപക്ഷക്കാരനാണെന്നും ഇടതുപക്ഷം വിട്ട് എവിടെയും പോകില്ലെന്നും എം മുകുന്ദന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഞാന്‍ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഞാന്‍ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്. ചിലപ്പോൾ ചില വിയോജിപ്പുകള്‍ പ്രകടിപ്പിക്കും, അത് ആത്മപരിശോധനയാണ്. ഇടതുപക്ഷം വിട്ട് താന്‍ എവിടെയും പോകില്ലെന്നും അങ്ങനെ ആരും മോഹിക്കേണ്ടെന്നും എം മുകുന്ദന്‍ പറഞ്ഞു. എം മുകുന്ദൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇടതു സൈബർ കേന്ദ്രങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്









