തലശ്ശേരി: നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ (എന്‍ടിടിഎഫ്) തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള പുതിയ ബാച്ചിന്റെ പ്രവേശനം ആരംഭിച്ചു. ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളായ ടൂള്‍ എന്‍ജിനിയറിംഗ് ആന്റ് ഡിജിറ്റല്‍ മാനുഫാക്ചറിംഗ്, മെക്കാട്രോണിക്‌സ് എന്‍ജിനിയറിംഗ് ആന്റ് സ്മാര്‍ട്ട് ഫാക്ടറി, കമ്പ്യൂട്ടര്‍ ടെക്‌നോളജി ആന്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ കണ്‍വെന്‍ഷന്‍ ആന്റ് സി.എന്‍ സി മെഷിനിസ്റ്റ് , പോസ്റ്റ് ഡിപ്ലോമ ഇന്‍ ടൂള്‍ ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം.
അപേക്ഷകരുടെ അടിസ്ഥാന യോഗ്യത പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തലശ്ശേരി എന്‍.ടി.ടിഎഫ് ക്യാമ്പസിലും, പാലയാട് അസാപ്-എന്‍ ടി ടി എഫ് കേന്ദ്രത്തിലും ബന്ധപ്പെടുക.
ഫോണ്‍: 0490 2351423, 9846514781, 6364864690









