സ്‌കൂൾ നഴ്‌സറി യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാർഥികളിൽ പരിസ്ഥിതി സംരക്ഷണ അവബോധം വളർത്തുന്നതിന് വനം വന്യജീവി വകുപ്പ് നടപ്പാക്കുന്ന സ്‌കൂൾ നഴ്‌സറി യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ കോമ്പൗണ്ടുകളിൽ വൃക്ഷ തൈകളുടെ നഴ്‌സറി എടുക്കലും പരിസ്ഥിതി അനുബന്ധ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സ്‌കൂൾ അധികൃതർക്ക് അപേക്ഷിക്കാം. സ്‌കൂളുകളിൽ വൃക്ഷ തൈകൾ ഉണ്ടാക്കി വിതരണം ചെയ്യുന്ന പദ്ധതിക്ക് ആവശ്യമായ ഗ്രാന്റ് നൽകും. താൽപര്യമുള്ള സ്‌കൂൾ അധികൃതർ അപേക്ഷ ആഗസ്ത് 15നകം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സാമൂഹ്യ വനവൽക്കരണ വിഭാഗം, കണ്ണോത്തുംചാൽ, താണ പി ഒ, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2705105, 8547603826, 8547603829.

Top News from last week.