പാനേരിച്ചാൽ :കെഎ.പി ടി യൂണിയൻ മുൻസംസ്ഥാന സെക്രട്ടറിയും ‘മുതുകുറ്റി യുപി സ്കൂൾറിട്ടയേർഡ് അധ്യാപകനും ആയിരുന്ന പാനേരിച്ചാൽ ചന്ത്രോത്ത് ഹൗസിൽ സി.കൃഷ്ണൻ മാസ്റ്റർ (88 )അന്തരിച്ചു.ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മുൻ അംഗം നാടകനടൻ ,സംവിധായകൻ ,പ്രഭാഷകൻ ആകാശവാണിയിലെ നാടക കലാകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ജില്ലയിലെ പ്രൊഫഷണൽ അമേച്വർ നാടക രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു. മുൻ ഡി.സി.സി അംഗം, മുൻഎടക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ചെമ്പിലോട് നിയോജകമണ്ഡലം കോൺഗ്രസ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇരിവേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് മൗവ്വഞ്ചേരി സഹകരണറൂറൽ ബാങ്ക് ഡയറക്ടർ ചക്കരക്കൽ ആശുപത്രി വികസന സമിതി അംഗം കണ്ണൂർ ജില്ല ബിൽഡിംഗ് മെറ്റീരിയൽ സൊസൈറ്റി പ്രസിഡണ്ട് അഞ്ചരക്കണ്ടി എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെൻ്റ് കമ്മിറ്റി അംഗം, കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഇരുവേരി യൂണിറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കക്കോത്ത് ശ്രീ മുത്തപ്പൻ ക്ഷേത്രം സ്ഥാപക പ്രസിഡണ്ട് ഇരിവേരി യുവ ക് വായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ചക്കരക്കൽസത്സംഗവേദി സിക്രട്ടരിഎന്നീ നിലകളിലും പ്രവർത്തിച്ചുചക്കരക്കൽ താരാ ആർട്സ് സി കെ ജി തീയേറ്റേഴ്സ് കൂത്തുപറമ്പ് എന്നിവയിൽ നാടക നടനായിരുന്നു. ഭാര്യ പരേതയായ എ.ശോഭിനി മക്കൾ. സുമജ എ (റിട്ട. ടീച്ചർ CHMHSS എളയാവൂർ) സി.തുളസി (ടീച്ചർ മൗവ്വഞ്ചേരി യു.പി സ്കൂൾ )സി. മണികണ്ഠൻ (കടമ്പൂർ HSS) സി.മാനസി (കോട്ടയം മലബാർ HSS) മരുമക്കൾ: ഇ.കെ. രാജീവ് (ബാബു) റിട്ട. സുബേദാർ പുറത്തെക്കാട്, പി.ധർമരാജൻ (റിട്ട അസിസ്റ്റൻ്റ് എഞ്ചിനീയർ LSGD ) , കെ. ആർ സരളാക്ഷൻ (റിട്ട. അക്കൗണ്ട്സ് ഓഫീസർ ഗവർമെൻറ് എൻജിനീയറിങ് കോളേജ് കണ്ണൂർ) ഡോ. ഹീര . ആർ (മെഡിക്കൽ ഓഫീസർ ഗവർമെൻറ് ആയുർവേദ ഡിസ്പെൻസറി മുണ്ടേരി )സംസ്കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക് പയ്യാമ്പലം









