മുൻ ഭക്തി സംവർദ്ധിനി യോഗം ഡയറക്ടർ. ഓടത്തേരി വിജയൻ അന്തരിച്ചു

കണ്ണൂർ തുളിച്ചേരി കാടൻ പീടികക്ക് സമീപം വി എസ് നിവാസിൽ കോളിയോട്ട് വളപ്പിൽ “ഓടത്തേരി വിജയൻ “ (95) അന്തരിച്ചു. മുൻ കണ്ണൂർ സ്പിന്നിംഗ് മില്ല് ജീവനക്കാരൻ ആയിരുന്നു. ശ്രീ ഭക്തി സംവർദ്ധിനി യോഗം മുൻ ഡയറക്ടറും, എസ് എൻ ഡി പി ശാഖ യോഗം മുൻ സെക്രട്ടറിയും, കക്കാട് തുളിച്ചേരി ഉത്സവഘോഷ കമ്മിറ്റി മെമ്പറും, മുൻകാല കോൺഗ്രസ്‌ പ്രവർത്തകനും ആയിരുന്നു.

മക്കൾ: കെ. പി വിനോദ് കുമാർ (സെക്രട്ടറി ശ്രീ ഭക്തി സംവർദ്ധിനി യോഗം, മാനേജർ സാഗർ അസോസിയേറ്റ്സ് കണ്ണൂർ ), ശാലിനി കൊറ്റാളി , ഷീല പള്ളിയാമൂല , സമ്പത്ത് ( ആദിത്യ ലൈറ്റ് & സൗണ്ട്. കണ്ണൂർ ), പരേതനായ സജിത്ത് കുമാർ.മരുമക്കൾ : നിഷ വിനോദ്, അരിപ്പ മോഹനൻ, വിനയ കുമാർ (സൺ ലൈറ്റ് & സൗണ്ട് ), പ്രീതി സജിത്ത്, സോജ സമ്പത്ത്.സഹോദരങ്ങൾ പരേതരായ സുശീല , പത്മനാഭൻ , രാധ.സംസ്കാരം മെയ്‌ 2ന് ഉച്ചക്ക് 3 മണിക്ക് പയ്യാമ്പലം.

Top News from last week.

Latest News

More from this section