ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം വർദ്ധിപ്പിക്കണം: കണ്ണൂർ കളരിപ്പണിക്കർ ഗണക കണിശ സഭ ജില്ലാ സമ്മേളനം

കണ്ണൂർ: ഒ.ഇ.സി വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് കണ്ണൂർ കളരിപ്പണിക്കർ ഗണക കണിശ സഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയർമാൻ ശ്രീനാഥ് മാമ്പ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പൊതുസമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജേഷ് കോയ്യോട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

​സമ്മേളനത്തിന്റെ ഭാഗമായി പഞ്ചാംഗത്തിന്റെ ജില്ലാതല പ്രകാശനം സിനി ആർട്ടിസ്റ്റും ഫോക്ക്ലോർ അക്കാദമി ജേതാവുമായ സുരേഷ് പള്ളിപ്പാറ നിർവഹിച്ചു. അതിയടം ബാലകൃഷ്ണൻ ജോത്സ്യർ പ്രകാശനം ചെയ്ത പഞ്ചാംഗം ഏറ്റുവാങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂജ് മാസ്റ്റർ പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. സതീഷ് കോഴിക്കോട്, സംസ്ഥാന സെക്രട്ടറി പി.വി. ബൈജു, സുധീഷ് നാരായണൻ, മഞ്ജുനാഥ് ചാല, നാരായണൻ ചെങ്ങളായി, ശ്രീനാഥ് മാമ്പ, ഷിനോജ് മാനന്തേരി, സന്തോഷ് ഗുരുക്കൾ, മനോഹരി ടീച്ചർ, മാനസി ഉരുവച്ചാൽ, ദിയ തെരൂർ എന്നിവർ സംസാരിച്ചു.

​ചടങ്ങിൽ ജില്ലാ സെക്രട്ടറി വിനയൻ ചിറക്കൽ സ്വാഗതവും സംഘാടക സമിതി കൺവീനർ ബാബുരാജ് ഐച്ചേരി നന്ദിയും പറഞ്ഞു.

​സഭയുടെ പുതിയ ജില്ലാ ഭാരവാഹികളായി രാജേഷ് കോയ്യോട് – പ്രസിഡന്റ്, ഷിൻലാ വിനോദ് – വൈസ് പ്രസിഡന്റ്, വിനയകൃഷ്ണൻ ചിറക്കൽ – സെക്രട്ടറി, തുഷാര പാല – ജോയിന്റ് സെക്രട്ടറി, നാരായണൻ ചെങ്ങളായി – ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Top News from last week.