സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. പവന് 480 രൂപ ഇന്ന് വര്‍ദ്ധിച്ചു. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73680 രൂപയാണ്.

ജൂലൈ 24 മുതല്‍ സ്വര്‍ണവില കുത്തനെ കുറയുന്നുണ്ട്. 1800 രൂപയാണ് കഴിഞ്ഞ ആറ് ദിവസംകൊണ്ട് കുറഞ്ഞത്. വെള്ളിയാഴ്ച 60 രൂപ കുറഞ്ഞതോടെ പവന്റെ വില 74,000 ത്തിനും താഴെയെത്തി. ഇന്ന് വില കൂടിയെങ്കിലും സ്വര്‍ണവില 74000 ത്തിന് താഴെ തന്നെയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വപണി വില 9210 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7555 രൂപയാണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 5855 രൂപയാണ്. 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 3795 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്.

Top News from last week.

Latest News

More from this section