ഒളിമ്പ്യൻ ഫ്രെഡറിക്സ് മാനുവൽ ഗുരുതരാവസ്ഥയിൽ

കണ്ണൂർ : കണ്ണൂരിൻ്റെ ഒളിംപ്യനും 2019 ലെ ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ഹോക്കി മന്ത്രികൻ മാനുവൽ ഫ്രെഡറിക്സ് അതീവ ഗുരുതര നിലയിൽ ബംഗ്ളൂരിലെ ഹെബ്ബാൽ ആസ്റ്റർ സി.എം.ഐ ആശുപതിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം ‘അർബു രോഗബാധയെ തുടർന്നാണ് മാനുവൽ ഫെ ഡ്രറിക്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ ഫ്രഷീന പ്രവീണും കുടുംബാംഗങ്ങളുമാണ് ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പമുള്ളത്. കണ്ണൂരിൻ്റെ മാത്രമല്ല രാജ്യത്തെ ഹോക്കിയിലെ അഭിമാന താരങ്ങളിലൊരാളാണ് മാനുവൽ ഫ്രെഡറിക്സ്. 1972ലെ മ്യൂണിക്ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൻ്റെ ഗോൾ കീപ്പറും കേരളത്തിൻ്റെ ഒളിംപിക്സ് ചരിത്രത്തിലെ ആദ്യ മെഡൽ ജേതാവുമാണ് അദ്ദേഹം. ബംഗ്ളൂർ ഹെബ്ബാൽ ആസ്റ്റർ സി.എം ഐ ആശുപത്രിയിലെ ആറാം നിലയിലെ ഏഴാം നമ്പർ മുറിയിലാണ് മാനുവൽ ചികിത്സയിലുള്ളത്. കണ്ണൂർ ജില്ലാ ഹോക്കി അസോ രക്ഷാധികാരി കെ ജെ ജോൺസൺ, വൈസ് പ്രസിഡൻ്റുമാരായ കെ.ശ്രീധരൻ ടി.ടി.പി അജ്മൽ റഹീം ജില്ലാ സെക്രട്ടറി കെ.വി ഗോകുൽദാസ് എന്നിവർ സന്ദർശിച്ചു.

Top News from last week.

Latest News

More from this section