ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്സ് അന്തരിച്ചു

ബംഗ്ളൂരു: ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്സ് ബംഗളൂരുവിലെ ആശുപത്രിയിൽ നിര്യാതനായി. കണ്ണൂർ ബർണശേരി സ്വദേശിയാണ്.
1947 ഒക്ടോബർ 20 നായിരുന്നു ജനനം.1972 ൽ മ്യൂണിക്കിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലംഗമായിരുന്നു. ഗോൾകീപ്പറായിരുന്നു.
2019 ലെ ധ്യാൻചന്ദ് അവാർഡ് ജേതാവായിരുന്നു. ബംഗ്ളൂരുവിലെ ഹെബ്ബാൽ ആസ്റ്റർ സി.എം.ഐ ആശുപതിയിൽ കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം .’അർബു രോഗബാധയെ തുടർന്നാണ് മാനുവൽ ഫെ ഡ്രറിക്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മകൾ ഫ്രഷീന പ്രവീണും കുടുംബാംഗങ്ങളുമാണ് ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്.. കണ്ണൂരിൻ്റെ മാത്രമല്ല രാജ്യത്തെ ഹോക്കിയിലെ അഭിമാന താരങ്ങളിലൊരാളായിരുന്നു മാനുവൽ ഫ്രെഡറിക്സ്. കേരളത്തിൻ്റെ ഒളിംപിക്സ് ചരിത്രത്തിലെ ആദ്യ മെഡൽ ജേതാവായിരുന്നു അദ്ദേഹം.സംസ്കാരം പിന്നീട്.

Top News from last week.

Latest News

More from this section