ഓണം വാരാഘോഷം: ഇന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ


കേരള ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24ന് ആരംഭിക്കുന്ന ഓണം വാരാഘോഷത്തിന്റെ മുന്നോടിയായി ഇന്ന് (ആഗസ്റ്റ് 22) വൈകിട്ട് വിവിധ കലാപരിപാടികൾ അരങ്ങേറും.
വൈകിട്ട് 5 മണി മുതൽ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ
അൻവിക അനുമോദും സംഘവും അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്, ഡോ. വികാസ് ശിവാനന്ദന്റെ നേതൃത്വത്തിലുള്ള യോഗ ക്ലബ് അവതരിപ്പിക്കുന്ന യോഗ ഡാൻസ്, നജിമുദീൻ എം.പി. നയിക്കുന്ന മിമിക്രി, കിങ്ങിണി വനിതാ വയോജന സംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, സന്തോഷിന്റെ നേതൃത്വത്തിലുള്ള കരോക്കെ, താവം ഗ്രാമവേദിയുടെ നാടൻപാട്ട്, ഗിരീശന്റെ നേതൃത്വത്തിലുള്ള കരോക്കെ, ഡി.ഡി.എ. കണ്ണൂർ അവതരിപ്പിക്കുന്ന ഫയർ ഡാൻസ് എന്നിവയാണ് നടക്കുക.

ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള വിളംബര ജാഥ ഇന്ന് വൈകിട്ട് അഞ്ചിന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കും. അർജുന നൃത്തം, കളരിപ്പയറ്റ്, ശിങ്കാരിമേളം, തുടങ്ങിയ വിളംബര ജാഥയിൽ അരങ്ങേറും.









