*തലശ്ശേരിയിൽ ഏകദിന ചിത്രകലാ ശില്പശാല*

 

കേരള സ്കൂൾ ഓഫ് ആർട്സ് തലശ്ശേരിയുടെയും ലയൺസ് ഇന്റർനാഷണലിന്റേയും ലയൺസ്‌ ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിൽ “ക്രിയേറ്റിവിക്ക” എന്ന പേരിൽ മെയ് 9ന് തലശ്ശേരി ലയൺ ഹാളിൽ വെച്ച് ഒരു ദിവസത്തെ ആർട്ട് വർക്ക്ഷോപ് നടത്തുന്നു. പ്രശസ്തരായ ചിത്രകാരന്മാരുടെ ഡെമോൺസ്‌ട്രേഷനുകളും പ്രമുഖരുടെ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. വാട്ടർകളർ, അക്രിലിക്, ഇല്ലസ്ട്രേഷൻ തുടങ്ങിയ ചിത്രരചനാ സങ്കേതങ്ങളെ കുറിച്ച് കൂടുതൽ പ്രാവീണ്യം നേടുന്നതിനായുള്ള ഒരു മികച്ച ശില്പശാലയാണ് ഒരുക്കുന്നത്. ഒപ്പം പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു സെഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് പരിപാടി. 16 വയസുമുതലുള്ളവർക്ക്‌ രെജിസ്റ്റർ ചെയ്ത് വർക്ക്‌ഷോപ്പിൽ പങ്കെടുക്കാവുന്നതാണ്. 1000 രൂപയാണ്‌ രെജിസ്ട്രേഷൻ ഫീസ്. വരയ്ക്കുന്നതിനുള്ള പെയിന്റ്, പെൻസിൽ, പേപ്പറുകൾ ഉൾപ്പെടെയുള്ള ആർട്ട് കിറ്റ് സൗജന്യമായി നൽകുന്നതാണ്. മെയ് 7 വരെ രെജിസ്റ്റർചെയ്യുന്ന നിശ്ചിത എണ്ണം വിദ്യാർത്ഥികൾക്കാണ് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ: 99463 22814, 94470 45649

Top News from last week.

Latest News

More from this section