കണ്ണൂർ : കെപിസിസി സംസ്ക്കാരസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി ഫെബ്രുവരി 22 ഞായറാഴ്ച മാടായി കോളേജിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.രാവിലെ പത്ത് മണിക്ക് ചെറുകഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സാഹിത്യവും സമൂഹവും എന്ന വിഷയത്തെ അധികരിച്ച് നോവലിസ്റ്റ് വിനോയ് തോമസ് സംസാരിക്കും . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും സാംസ്കാരിക പ്രവർത്തനവും എന്ന വിഷയത്തിൽ കാവിൽ പി. മാധവൻ ക്ലാസ് നയിക്കും.
സമാപനസമ്മേളനം കണ്ണൂർ ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.സംസ്ക്കാരസാഹിതി സംസ്ഥാന വൈസ് ചെയർമാൻ എം പ്രദീപ് കുമാർ പയ്യന്നൂർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ നേതാക്കൾ സംബന്ധിക്കും. തിരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികളെയാണ് ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതെന്ന് സംസ്ക്കാരസാഹിതി കണ്ണൂർ ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ്, ജില്ലാ ജനറൽ കൺവീനർ കെ.എൻ ആനന്ദ് നാറാത്ത്, ക്യാമ്പ് കോഓർഡിനേറ്റർ വി.വി വിജയൻ എന്നിവർ അറിയിച്ചു.








