കണ്ണൂർ : വർഗ്ഗീയതയുടെ നീരാളി പിടുത്തത്തിൽ നിന്നും ഇന്ത്യ രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന് കണ്ണൂർ പാർലമെൻ്റ് നിയോജക മണ്ഡലം ചുമതല വഹിക്കുന്ന കെ.എൽ പൗലോസ് പ്രസ്താവിച്ചു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്ലള്ള ബി ജെ പി ഗവൺമെൻ്റ് നാടിന് വന്ന ശാപമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ധർമ്മടം നിയോജക മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൺവെൻഷൻ മമ്പറം ഡാഫോഡിൽസ് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .യോഗത്തിൽ കെ.പി സി സി മെമ്പർ കെ.സി മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു .ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ഡിസിസി ഭാരവാഹികളായ പൊന്നമ്പത്ത് ചന്ദ്രൻ , എം.കെ മോഹനൻ, കണ്ടോത്ത് ഗോപി , അഡ്വ. ഇ ആർ വിനോദ് , രാജീവൻ പാനുണ്ട, ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ ജയരാജൻ, പുതുക്കുടി ശ്രീധരൻ, സനോജ് പലേരി, പി കെ. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.