ഉമ്മന്‍ചാണ്ടി അനുസ്മരണം ജൂലൈ 18ന്;  ചെന്നിത്തല ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 18-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് കണ്ണൂര്‍ ഡി.സി.സി. ഓഫീസില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തല അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.

ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും പോഷകസംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.

ഉമ്മന്‍ചാണ്ടിയുടെ ജനകീയ രാഷ്ട്രീയവും പൊതുജീവിതത്തില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലുടനീളം അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.

ജില്ലയിലെ എല്ലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടക്കും.

Top News from last week.