‘പാകിസ്താന്‍ ആഗോള ഭീകരവാദ നേഴ്‌സറി, ഓപ്പറേഷന്‍ സുന്ദൂറില്‍ നൂറിലേറെ ഭീകരവാദികള്‍ കൊല്ലപ്പെട്ടു’: രാജ്നാഥ് സിങ്

ഓപ്പറേഷന്‍ സുന്ദൂറില്‍ നൂറ്‌ലേറെ ഭീകരവാദികള്‍ കൊല്ലപ്പെട്ടു. ലഷ്‌കറി തൊയ്ബ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിച്ചിരുന്നു. പാകിസ്താനിലും പാക് അധീന കശ്മീരിലും ഉള്ള ഒന്‍പത് ഭീകരവാദ കേന്ദ്രങ്ങള്‍ ആദ്യഘട്ടത്തില്‍ ആക്രമിച്ചു. കശ്മീരിലെ ഭീകരവാദ പരിശീലന കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ധൂറില്‍ പങ്കെടുത്ത സൈനികര്‍ക്ക് അഭിവാദ്യം. 22 മിനിറ്റുകൊണ്ട് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി. അമ്മമാരുടെയും സഹോദരിമാരുടെയും സിന്ദൂരം മായ്ച്ചവര്‍ക്ക് കനത്ത മറുപടി നല്‍കി.പാകിസ്താന്റെ എല്ലാ ആക്രമണങ്ങളെയും പ്രതിരോധിച്ചു. ഇന്ത്യയുടെ പ്രധാന ഇടങ്ങളില്‍ ഒന്നും തന്നെ കേടുപാടുകള്‍ സംഭവിച്ചില്ല.

ഓപ്പറേഷന്‍ സിന്ധൂര്‍ 3 സേനാ വിഭാഗങ്ങളുടെയും സംയോജിത നടപടിയായിരുന്നുവെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതിലൂടെ ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് ശക്തമായ സന്ദേശം നല്‍കി. വ്യോമസേന നമ്മുടെ ആകാശവും നാവികസേന നമ്മുടെ കടലും കാത്തു.

പാകിസ്താന്റെ ഭൂമി പിടിച്ചെടുക്കല്‍ ഈ ഓപ്പറേഷന്റെ ഉദ്ദേശമല്ലയിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെ മാത്രമാണ് ലക്ഷ്യം വെച്ചത്. വെടി നിര്‍ത്തലിന് പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചു. ലക്ഷ്യം കണ്ടതോടെയാണ് ഓപ്പറേഷന്‍ സിന്ധൂര്‍ അവസാനിപ്പിച്ചത്.

Top News from last week.