മിഡ് പ്രീമിയം ഫോൺ വിപണിയിൽ തരംഗമാകാൻ ഓപ്പോ റെനോ 16 സീരീസ്; പുതിയ ഫീച്ചറുകളുമായി പുത്തൻ മോഡൽ

വെറും പ്രോസസറുകൾക്കോ ബാറ്ററികൾക്കോ അപ്പുറം ഉപയോക്താക്കളുടെ അനുഭവങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ഇന്ത്യൻ മിഡ് പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ സാന്നിധ്യം ശക്തമാക്കുകയാണ് ഓപ്പോ. ഉപയോക്താക്കളുടെ മാറിയ ജീവിതശൈലിയും ആവശ്യങ്ങളും കണ്ടറിഞ്ഞ് തയാറാക്കിയ ഏറ്റവും പുതിയ ‘ഓപ്പോ റെനോ 16 സീരീസ്’ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. കണ്ടന്റ് ക്രിയേറ്റർമാർക്കും ജോലി ആവശ്യങ്ങൾക്കായി ഫോൺ ഉപയോഗിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഈ സീരീസ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ക്രിയേറ്റർമാരെ പ്രധാനമായും ലക്ഷ്യമിടുന്ന ഈ സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെയിൻ, ടെലിഫോട്ടോ, അൾട്രാ-വൈഡ് സെൽഫി ക്യാമറകൾ അടങ്ങുന്ന ഈ സംവിധാനം വഴി പോർട്രെയ്റ്റുകളും 4K HDR വീഡിയോകളും മികച്ച രീതിയിൽ പകർത്തുവാൻ സാധിക്കും. ഇതിനുപുറമേ, കളർ ഒഎസ് 16 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇതിൽ ഫോട്ടോകളും വീഡിയോകളും എളുപ്പത്തിൽ എഡിറ്റ് ചെയ്യാൻ ‘AI റിമിക്സ് കൊളാഷ്’, നോട്ട്സുകൾ കൃത്യമായി സൂക്ഷിക്കാൻ ‘AI മൈൻഡ് സ്പേസ്’ എന്നീ എഐ സവിശേഷതകളുമുണ്ട്.

വിൻഡോസ് പിസി, ഐഒഎസ് ഡിവൈസുകൾ എന്നിവയിലേക്ക് തടസ്സമില്ലാതെ ഫയലുകൾ കൈമാറാൻ ‘O+ കണക്റ്റ്’ ഫീച്ചറും സഹായിക്കും. മികച്ച ഡിസൈൻ, അത്യാധുനിക ക്യാമറ, വേഗമേറിയ സോഫ്റ്റ്‌വെയർ അനുഭവം എന്നിവ സമഗ്രമായി കൂട്ടിയിണക്കിക്കൊണ്ട് ഇന്ത്യയിലെ മിഡ് പ്രീമിയം സെഗ്മെന്റിൽ പുതിയൊരു മുന്നേറ്റത്തിനാണ് ഓപ്പോ തുടക്കമിടുന്നത്.

Top News from last week.