കണ്ണൂർ : പാപ്പിനിശ്ശേരി അരോളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2000-01 ബാച്ചിലെ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികൾ “ഒത്തുചേരാം.. ഓർത്തെടുക്കാം” എന്ന പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മ പ്രശസ്ത ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ ആർട്ടിസ്റ്റ് ശശികല ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ രജനീഷ് അദ്ധ്യക്ഷത വഹിച്ചു.
പൂർവ്വ അധ്യാപികാ-അധ്യാപകരായ വത്സല, പുഷ്പവല്ലി, ഉഷ, ശ്രീജ, ഹരിശങ്കർ, മോഹനൻ, സുരാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പി.ടി.എ പ്രസിഡന്റ് അജയൻ, ദിവ്യ, ശ്രീഷ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് കേക്ക് മുറി, ഫോട്ടോ സെഷൻ, വിവിധ കലാ- മത്സരങ്ങൾ, കലാ പരിപാടികൾ, ഗാനമേള എന്നിവയുമുണ്ടായി.