എമ്പുരാൻ ദേശവിരുദ്ധ സിനിമയെന്ന് ആവർത്തിച്ച് ഓർഗനൈസർ; മുരളീ ഗോപിക്കും പൃഥ്വിരാജിനുമെതിരെ അന്വേഷണം വേണം

 

എമ്പുരാൻ ദേശവിരുദ്ധ സിനിമയെന്ന് ആവർത്തിച്ച് ഓർഗനൈസർ. പൃഥ്വിരാജിന്റെ സിനിമകൾ പരാമർശിച്ചണ് ആക്രമണം. റീ എഡിറ്റിന് ശേഷവും ഹിന്ദു വിരുദ്ധയും- ക്രിസ്ത്യൻ വിരുദ്ധതയും അടങ്ങിയിരിക്കുന്നുവെന്നും ആർഎസ്എസ് മുഖപത്രം.യുവാക്കളെ ഭീകരവാദത്തിലേക്ക് സ്വാധീനിക്കുന്ന സിനിമയാണ് എമ്പുരാൻ. പേരുകളും സംഭാഷണങ്ങളും മാറ്റം വരുത്തിയിട്ടും സിനിമ ഹിന്ദു വിരുദ്ധവികാരം നിലനിർത്തി. സംവിധായകനും തിരക്കഥാകൃത്തും മുസ്ലിം ഭീകരതയുടെ ഉത്തരവാദിത്വം ഹിന്ദുക്കൾക്ക് മേൽ ചുമത്തി. സിനിമയിലൂടെ ഇസ്ലാമിക ഭീകരതയെ വെള്ളപൂശിയെന്നും ആരോപണം.

പൃഥ്വിരാജിന് പുറമേ മുരളി ഗോപിയെയും ലേഖനം വിമർശിക്കുന്നുണ്ട്. മുരളി ഗോപീ രാജ്യത്തെ ഭരണകൂടത്തെ വിമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അരാജകത്വം നിറഞ്ഞതെന്നും ഓർഗനൈസർ. അതിനാൽ ദേശവിരുദ്ധ ശക്തികളുമായുള്ള ബന്ധം അന്വേഷിക്കണം. ജനഗണ മന, അൻവർ എന്നീ സിനിമകൾ രാജ്യവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ പൃഥ്വിരാജിന്റെ വിദേശ ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ വർഗീയ വിഭജനം നടത്തുന്നതതിൽ ഇരുവരും ക്ഷമാപണം നടത്തണമെന്നൊക്കെയാണ് ആർഎസ്എസ് മുഖപത്രം പറയുന്നത്.

Top News from last week.

Latest News

More from this section