കൊല്ലം: കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിപിഎം മുന്‍ എംഎല്‍എ ഐഷ പോറ്റിയും. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലാണ് ഐഷ പോറ്റി പങ്കെടുക്കുന്നത്. ഐഷ പോറ്റിയാണ് അനുസ്മരണ പ്രഭാഷണം നടത്തുന്നത്. സിപിഎം വേദികളില്‍ നിന്ന് ഏറെ നാളായി ഐഷ പോറ്റി വിട്ടുനില്‍ക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിട്ടു നില്‍ക്കുന്നു എന്നായിരുന്നു ഐഷ പോറ്റിയുടെ വിശദീകരണം. നേരത്തെ, കോണ്‍ഗ്രസ് വേദിയില്‍ പികെ ശശി പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു.
ചര്‍ച്ചയായത് യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയിലെ സാന്നിധ്യം
ഇന്നലകളിലെന്ന പോലെ വരാന്‍ പോകുന്ന നാളെകളിലും തന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് പികെ ശശി പറഞ്ഞുവച്ചത്. താന്‍ വരുന്നുവെന്ന് പറയുമ്പോള്‍ ആ4ക്കാണിത്ര ബേജാറെന്നും സാധാരണ മനുഷ്യനായ തന്നെ ഭയപ്പെടേണ്ട കാര്യമെന്താണെന്നും ശശി ചോദിച്ചു. കൊച്ചി പഴയ കൊച്ചിയല്ല, ബിലാല് പഴയ ബിലാല് തന്നെയാണെന്നും ശശി പ്രസംഗിച്ചു.








