Advertisement
Advertisement
Tuesday, September 15, 2026
Art & Literature

200ലേറെ ചിത്രകാരന്മാർ പങ്കെടുത്ത് കാക്കപ്പൂ സീസൺ 2 ചിത്രകലാ ക്യാമ്പ്

Advertisement
Advertisement

പഴയങ്ങാടി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ഗോവ, കർണാടക, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമായി 200 ഓളം ചിത്രകാരന്മാർ പങ്കെടുത്ത വൺ ആർട്ട് നാഷൻ ചിത്രകാരകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാടായിപ്പാറയിലെ കാക്കപ്പൂ സീസൺ-2 ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി.മാടായിപ്പാറ ഇക്കോ പാർക്കിൽ ലളിത കലാ അക്കാദമി മുൻ ചെയർമാൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

Advertisement

വിവിധ വിദ്യാലയങ്ങളിൽ നിന്നായി 150 ഓളം വിദ്യാർഥികൾ ചിത്രരചന മത്സരത്തിനെത്തിയിരുന്നു.വിവിധ മേഖലകളിൽ നിന്നെത്തിയ ചിത്രകാരർ വാദ്യമേളങ്ങളുടെ അകമ്പടിയിൽ പരിമിതമായ സമയത്തിൽ ആശയങ്ങൾക്ക് ബ്രഷുകൾ ഉപയോഗിച്ച് വൈവിധ്യ രചനകൾക്ക് നിറം നൽകിയപ്പോൾ അത് പ്രേക്ഷകർക്കും ആസ്വാദകർക്കും വിസ്മയപൂർണമായ നയനാനുഭവമായി. ക്യാൻവാസിൽ പതിഞ്ഞ ചിത്രങ്ങൾ മോഹവില നൽകി പലരും സ്വന്തമാക്കി.

ധനേഷ് മാമ്പ അധ്യക്ഷത വഹിച്ചു. പ്രദീപ് ഗായത്രി, സന്തോഷ് രാമൻ, കെ.എം. ശിവകൃഷ്ണൻ, ശ്രീജിത്ത് ബ്രഷ് മാൻ, സുധാകരൻ പുറയത്ത്, ഗോവിന്ദൻ കണ്ണപുരം, ബാലകൃഷ്ണൻ കതിരൂർ, സി.പി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

കണ്ണൂർ മേയർ പി. ഇന്ദിര, നടൻ കുഞ്ഞികൃഷ്ണൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. കെ.കെ.ആർ. വെങ്ങര, അവിനാഷ് അയനിയാട്ട്, അനസ് അലി, അനീഷ് ആര്യ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement
Advertisement
Advertisement
Advertisement